മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് മരിച്ചു. രാജാക്കാട് സ്വദേശി ആണ്ടവര്‍ ആണ് മരിച്ചത്. കഴിഞ്ഞ 24 നായിരുന്നു സംഭവം ഉണ്ടായത്.
അച്ഛനും മകനും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ മണികണ്ഠന്‍ ടേബിള്‍ ഫാന്‍ ഉപയോഗിച്ച് ആണ്ടവറുടെ തലയ്ക്കും മുഖത്തും മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സി.പി.എം. കുന്നത്തങ്ങാടി ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു ആണ്ടവര്‍. സംഭവത്തില്‍ മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു.