
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ തന്നെയെന്ന് തെളിയുന്ന വിവരങ്ങളാണ് ഓരോ മണിക്കൂറുകള്‍ പിന്നിടുമ്പോഴും പുറത്തു വരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാര്‍ അറസ്റ്റിലായതോടെ സിപിഎം പൂര്‍ണമായും പ്രതിരോധത്തിലാവുകയാണ്. എല്ലാ കൊള്ളയും നടന്നത് പത്മകുമാറിന്റെ അറിവോടെയാണ് എന്ന് വ്യക്തമാകുമ്പോള്‍ ഉത്തരം പറയേണ്ട ബാധ്യത സിപിഎമ്മിനാണ് സര്‍ക്കാരിനാണ്. ഉണ്ണികൃ്ഷണന്‍ പോറ്റിയില്‍ തുടങ്ങി പദ്മകുമാറില്‍ എത്തി നില്‍ക്കുന്ന അന്വേഷണം സിപിഎമ്മിനെ പത്മവ്യൂഹത്തിലാക്കി എന്നു തന്നെ പറയാം..
ഉദ്യോഗസ്ഥ ഗൂഢാലോചന എന്ന ന്യായീകരണം ഇനി വിലപ്പോകില്ല എന്നുറപ്പ്. കോടിക്കണക്കിന് ഭക്തര്‍ കാണിക്കയായി നല്‍കിയ പൊന്ന് സ്വന്തമാക്കാന്‍ ഒരു സിപിഎം മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന ചോദ്യമാണ് പൊതുസമൂഹം ചോദിക്കുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍, എന്‍. വാസു എന്നിവരെല്ലാം സിപിഎമ്മിന്റെ പ്രിയപ്പെട്ടവരാണ്. ഇനി അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനിലേക്കും അന്വേഷണം എത്തുമോ എന്നാണ് അറിയേണ്ടത്.
വിശ്വാസികളുടെ സംരക്ഷകന്‍ തങ്ങളാണെന്ന് വീരവാദം മുഴക്കുന്ന അതേ പാര്‍ട്ടി തന്നെയാണ് ഈ വിശ്വാസികളെ കൊള്ളയടിച്ചത് എന്ന് കൂടിയാകുമ്പോള്‍ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാണ്. ഇനി എന്ത് ക്യാപ്‌സ്യൂള്‍ ഇറക്കും എന്നതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ ആലോചന