പാല നഗരസഭയില്‍ കയ്യാങ്കളി ; സിപിഎം- കേരള കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ തമ്മിലടിച്ചു ; പരിക്ക്

Jaihind Webdesk
Wednesday, March 31, 2021

 

കോട്ടയം : പാലാ നഗരസഭയില്‍ സിപിഎം-കേരള കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭാ തീരുമാനം സിപിഎം കൗണ്‍സിലര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സിപിഎമ്മിലെ ബിനു പുലിക്കക്കണ്ടം, കേരള കോണ്‍ഗ്രസിലെ ബെജു കൊല്ലം പറമ്പില്‍ എന്നിവര്‍ക്ക് പരിക്കേറ്റു.