സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

 

കണ്ണൂര്‍: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അംഗത്വം പുതുക്കാത്തതിനാൽ ആണ് പുറത്താക്കിയതെന്ന് പാർട്ടി വിശദീകരണം. 2023 മുതൽ മനു തോമസ് മെമ്പർഷിപ്പ് പുതുക്കിയിരുന്നില്ല. സ്വർണ കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ ഡിവൈഎഫ്ഐ നേതാവും യുവജന കമ്മീഷൻ ചെയർമാനുമായ എം. ഷാജിറിനെതിരെ മനു സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്‍റും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു മനു തോമസ്.

Comments (0)
Add Comment