സിപിഎം മുസ്ലീങ്ങളെ മുഴുവൻ വർഗീയവാദികളാക്കി മുദ്രകുത്തുകയാണ് ഉപ്പുവച്ച കലം പോലെയാണ് ഈ പാർട്ടി: പി.വി.അന്‍വർ എംഎല്‍എ

Monday, December 30, 2024

 

മലപ്പുറം: മുസ്ലീങ്ങളെ മുഴുവൻ വർഗീയവാദികളാക്കി മുദ്രകുത്തുകയാണ് സി പി എം എന്ന് പി വി അൻവർ എം എൽ എ. ഉപ്പുവച്ച കലം പോലെയാണ് സിപിഎം എന്നും ലീഡർഷിപ് ക്യാൻസർ ആയി മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന നിയമസഭാ സമ്മേളനത്തിൽ സർക്കാർ കൊണ്ടുവരുന്ന വനനിയമ ഭേദഗതി ബിൽ കേരള ജനതയ്ക്കാകമാനം ഭീകരമായ അന്തരീക്ഷമാണ് നൃഷ്ടിക്കുകയെന്നും പി വി അൻവർ പറഞ്ഞു.

തനിക്ക് ശേഷം പ്രളയം  എന്നതാണ് മുഖ്യമന്ത്രിയുടെ നിലപാടെന്ന് പിവി അൻവർ എംഎല്‍എ  പറഞ്ഞു.  മുനമ്പത്ത് ക്രിസ്ത്യാനികളെ സർക്കാർ വഞ്ചിച്ചു. സിപിഎം മുസ്ലീങ്ങളെ മുഴുവൻ വർഗീയവാദികളാക്കി മുദ്രകുത്തുകയാണ്. സർക്കാരിൻ്റെ പുതിയ വനനിയമ ഭേദഗതി പാസായാൽ അത് കേരളത്തിലെ മൂന്നരകോടി ജനങ്ങളേയും ബാധിക്കുമെന്ന് അൻവർ ചൂണ്ടിക്കാട്ടി. ഒരു കാരണവശാലും ഈ ബില്ലിനെ അംഗീകരിക്കാൻ പറ്റില്ല. ഭരണ കക്ഷിയിൽ തന്നെ ഈ നിയമത്തോട് പലർക്കും എതിർപ്പുണ്ട്.

തോമസ് കെ തോമസ് വനംമന്ത്രി ആയിരുന്നെങ്കിൽ വനനിയമ ഭേദഗതി ബില്ലിൽ ഒപ്പിടില്ല. അത് കൊണ്ട് ആണ് ഡമ്മി മിനിസ്റ്ററെ വെച്ചുകൊണ്ടിരിക്കുന്നത് എന്നും പി വി അൻവർ പറഞ്ഞു.