‘ജോസ് കെ മാണി വടി വെട്ടാന്‍ പോയിട്ടേ ഉള്ളൂ, സിപിഎം അനുഭവിക്കാന്‍ കിടക്കുന്നു’; സജി മഞ്ഞക്കടമ്പന്‍

Thursday, January 19, 2023

 

കോട്ടയം: പാലായിൽ നഗരസഭ അധ്യക്ഷ സ്ഥാനാർത്ഥി ചർച്ചയിൽ ജോസ് കെ മാണിയുടെ ധാർഷ്ട്യത്തിന് മുമ്പിൽ ആണ് സിപിഎമ്മിന് മുട്ടുമടക്കേണ്ടി വന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പന്‍. ജോസ് കെ മാണി എവിടെപ്പോയാലും പ്രശ്നക്കാരനാണെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആരോപിച്ചു. സിപിഎം ഇനി അനുഭവിക്കാൻ കിടക്കുന്നതേ ഉള്ളൂവെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു. പാലാ നഗരസഭയിൽ നടന്നത് തുടക്കം മാത്രം ആണ്. ജോസ് കെ മാണി വടി വെട്ടാൻ പോയിട്ടേ ഉള്ളൂവെന്നും സജി മഞ്ഞക്കടമ്പന്‍ കൂട്ടിച്ചേർത്തു.