സിപിഎം ഏരിയാ കമ്മറ്റി നേതാവ് വീട്ടമ്മയെ അവിഹിത ബന്ധത്തിന് പ്രേരിപ്പിച്ചു; പരാതിയുമായി യുവതിയുടെ ഭര്‍ത്താവ്

Jaihind Webdesk
Monday, May 6, 2019

ഇടുക്കി രാജകുമാരിയിൽ പാർട്ടി പിരിവിനെത്തിയ സിപിഎം ഏരിയാ കമ്മറ്റി നേതാവ് വീട്ടമ്മയെ അവിഹിത ബന്ധത്തിന് പ്രേരിപ്പിച്ചതായി പരാതി. പാർട്ടി അനുഭാവിയായ യുവതിയുടെ ഭർത്താവ് സിപിഎം ജില്ലാ കമ്മറ്റിക്കും ഏരിയാ കമ്മറ്റിക്കും പരാതി നൽകി

പാർട്ടി ഫണ്ട് ചോദിച്ച് വീട്ടിലെത്തിയ ഹൈറേഞ്ചിലെ സിപിഎം ഏരിയാ സെൻറർ കമ്മറ്റി അംഗം വീട്ടമ്മയെ അവിഹിത ബന്ധത്തിന് പ്രേരിപിച്ചതായി കാട്ടി യുവതിയുടെ ഭർത്താവായ പാർട്ടി അനുഭാവി പാർട്ടിക്ക് പരാതി നൽകി. വീട്ടിലെത്തിയ നേതാവിനോടും സംഘത്തോടും പിന്നീട് പിരിവ് നൽകാമെന്ന് പറഞ്ഞയച്ചിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം ഗൃഹനാഥൻ വീട്ടിലില്ലാത്ത സമയത്ത് ഒറ്റക്ക് വീട്ടിലെത്തിയ നേതാവ് ഭാര്യയോട് മോശമായി പെരുമാറി എന്നാണ് പരാതി.പാർട്ടി അനുഭാവിയായ ഗൃഹനാഥൻ ഏരിയാക്കമ്മറ്റിക്കും ജില്ലാ കമ്മറ്റിക്കും പരാതി നൽകി. സംഭവത്തെ കുറിച്ചന്വേഷിക്കാൻ മുതിർന്ന നേതാവുൾപെടുന്ന കമ്മീഷനെ പാർട്ടി നിയോഗിച്ചു. തെരഞ്ഞെടുപിന് ശേഷം ആരോപണ വിധേയനായ നേതാവിനെതിരെ നടപടി സ്വീകരിക്കുമെന്ന് പരാതിക്കാരന് ഉറപ് നൽകി.എന്നാൽ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കിയെങ്കിലും നടപടി ഉണ്ടായില്ല.ഇതിനെതിരെ പാർട്ടി അണികളിൽ നിന്നും പ്രതിഷേധം ശക്തമാകുകയാണ്