കെ സുധാകരന്‍ എംപിക്കെതിരെ ഭീഷണിയുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി; സിപിഎമ്മിന്‍റേത് കൊലപാതക രാഷ്ട്രീയമെന്ന് തുറന്നുപറച്ചില്‍ | VIDEO

Jaihind Webdesk
Wednesday, March 9, 2022

 

ഇടുക്കി: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിക്കെതിരെ ഭീഷണിയുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അതൊരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാണെന്നുമാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം. ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ ആയിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ വിവാദ പ്രസംഗം.

സിപിഎമ്മിന്‍റേത് കൊലക്കത്തി രാഷ്ട്രീയമാണെന്ന് പ്രഖ്യാപിക്കുന്ന വാക്കുകളാണ് ഇടുക്കി ജില്ലാ സെക്രട്ടറിയില്‍ നിന്നുണ്ടായത്. മുന്‍ മന്ത്രി എം.എം മണിയുടെ വണ്‍, ടൂ, ത്രീ പ്രസംഗത്തെ ഓർമ്മിപ്പിക്കുന്ന പ്രസംഗമാണ് ഇപ്പോള്‍ വര്‍ഗീസും നടത്തിയിരിക്കുന്നത്. തങ്ങളുടേത് കൊലപാതക രാഷ്ട്രീയം തന്നെ എന്ന് അടിവരയിട്ട് പറയുകയാണ് സിപിഎം നേതാക്കള്‍. 2012 മെയ് 25 നായിരുന്നു എംഎം മണിയുടെ വിവാദ പ്രസംഗം.