സിപിഎം അവസരവാദത്തിന് ഒത്ത് പ്രവർത്തിക്കുന്ന ഒരു പാർട്ടിയായി മാറി : ടി.ജെ.ചന്ദ്രചൂഡൻ

Jaihind Webdesk
Thursday, November 22, 2018

RSP-TJ-Chandrachoodan

സിപിഎം അവസരവാദത്തിന് ഒത്ത് പ്രവർത്തിക്കുന്ന ഒരു പാർട്ടിയായി മാറിക്കഴിഞ്ഞെന്ന് അർ.എസ്.പി ദേശീയ ജനറൽ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡൻ. ശബരിമല സ്ത്രീ പ്രവേശന വിധി എത്രയും പെട്ടെന്ന് നടപ്പാക്കാൻ കോടതി പറഞ്ഞിട്ടില്ല. സി.പി.എം കോടതി പറയാത്ത കാര്യമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ആർ.എസ്.പിയുടെ ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം പാർട്ടിയുടെ നവോത്ഥാന ജാഥ നയിക്കുന്നത് ആ പാർട്ടിയിലെ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് ആരോപിതനായ പി.കെ ശശിയാണെന്ന് ടി.ജെ.ചന്ദ്രചൂഡൻ പറഞ്ഞു. സി.പി.എം അവസരവാദത്തിന് ഒത്ത് പ്രവർത്തിക്കുന്ന ഒരു പാർട്ടിയാണ്.  ശബരിമല സ്ത്രീ പ്രവേശനം എത്രയും പെട്ടെന്ന് നടപ്പിലാക്കാൻ സി.പിഎം ശ്രമിച്ചതാണ് സ്ഥിതിഗതികൾ കൂടുതൽ കുഴപ്പത്തിലാക്കിയത്.

ബി.ജെ.പിക്കും, സംഘപരിവാറിനും കേരളത്തിൽ അഴിഞ്ഞാടാനുള്ള വേദികളാണ് മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഒരുക്കുന്നതെന്ന് ആർ.എസ്.പി ചെയർമാൻ ഷിബു ബേബിജോൺ പറഞ്ഞു. കെ.ടി ജലീൽ വിഷയത്തിൽ പിണറായി മോദിക്ക് പഠിക്കുകയാണെന്നും അതുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

https://youtu.be/YmwluIQRvuw