
കാസര്‍ഗോഡ് ദേലംപാടി പയറടുക്കയില്‍ ബി എല്‍ ഒ യെ സി പി എം പഞ്ചായത്ത് അംഗം കൈയേറ്റം ചെയ്തു. ബി എല്‍ ഒ ആയ പി അജിത്തിനെയാണ് ദേലംപാടി പഞ്ചായത്ത് അംഗം സുരേന്ദ്രന്‍ കൈയേറ്റം ചെയ്തത്. അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ഇന്ന് രാവിലെ ക്യാമ്പ് നടക്കുന്നതിനിടെയാണ് സംഭവം.
എസ് ഐ ആര്‍ ഫോറം വിതരണവുമായി ബന്ധപ്പെട്ട കാര്യം ചോദിച്ച് കൈയേറ്റം ചെയ്യുകയായിരുന്നു. ദേലംപാടി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് മെമ്പറാണ് സുരേന്ദ്രന്‍. കയ്യേറ്റത്തിന് ഇരയായ ബി എല്‍ ഒ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ബി എല്‍ ഒയുടെ പരാതിയില്‍ വില്ലേജ് ഓഫീസര്‍ അന്വേഷണം ആരംഭിച്ചു.