മാസപ്പടിയിൽ മൗനം തുടർന്ന് സിപിഎം; ചോദ്യം വന്നപ്പോൾ വാർത്താ സമ്മേളനം മതിയാക്കി എംവി ഗോവിന്ദന്‍

Jaihind Webdesk
Monday, August 14, 2023

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിയിൽ മൗനം തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിയും മിത്ത് വിവാദവും ഉൾപ്പെടെയുള്ള വിവാദങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നതോടെ ഏകെജി സെന്‍ററിൽ നടത്തിയ വാർത്താസമ്മേളനം പൊടുന്നനെ മതിയാക്കി എംവി ഗോവിന്ദൻ വേദി വിട്ടു.

കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെയുള്ള രൂക്ഷ വിമർശനങ്ങളുമായിട്ടാണ്പാർട്ടി സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം എകെജി സെന്‍ററിൽ എം.വി ഗോവിന്ദൻ വാർത്താസമ്മേളനം നടത്തിയത്. ജെയ്ക് സി തോമസ് സുകുമാരൻ നായർ ഉൾപ്പെടെയുള്ള സമുദായിക മത നേതാക്കളെ സന്ദർശിച്ചതിനെപൂർണ്ണമായും ന്യായീകരിച്ച എം വി ഗോവിന്ദൻ എൻഎസ്എസിന്‍റെ സമദൂര നിലപാട് പലപ്പോഴും സമദൂരമല്ലെന്ന് പറഞ്ഞു.തുടർന്ന് മിത്ത് വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നു ഒഴിഞ്ഞുമാറിയ എം വി ഗോവിന്ദൻ
മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യമുയർന്നതോടെപൊടുന്നനെ വാർത്താസമ്മേളനം മതിയാക്കി വേദിയിൽ നിന്നും ഇറങ്ങി നടന്നു.

മാസപ്പടിവിവാദത്തിൽ മുഖ്യമന്ത്രിക്കും മക്കൾക്കും സംരക്ഷണം ഒരുക്കി നേരത്തെ സിപിഎംപ്രസ്താവന പുറത്തിറക്കിയിരുന്നു.വിവാദം ആളിപ്പടരുമ്പോൾ തീർത്തും പ്രതിരോധത്തിലായ സിപിഎം മൗനം തുടരുകയാണ്.