കെ സുധാകരനെ സി പി എം ഭയക്കുന്നു; നരേന്ദ്ര മോദിയെ പ്രീതിപ്പെടുത്താനാണ് ഈ അറസ്റ്റ്; കെ സി വേണുഗോപാല്‍ എംപി

Saturday, June 24, 2023

തൃശൂര്‍:കെ സുധാകരനെ സി പി എം ഭയക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ . പിണറായിക്കെതിരെ സംസാരിക്കുന്നതിന്‍റെ  പേരിലാണ് സുധാകരനെതിരെ കള്ള കേസ് എടുത്തത്. സര്‍ക്കാരിന്‍റെ അഴിമതികള്‍ക്കെതിരെ കെ.സുധാകരന്‍ നടത്തുന്ന പോരാട്ടങ്ങളോടുള്ള പകപോക്കലായാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്.

നരേന്ദ്ര മോദി ചെയ്യുന്നതിനേക്കാള്‍ ഫാസിസ്റ്റ് നടപടികളാണ് പിണറായി സ്വീകരിക്കുന്നത്. പട്‌നയില്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം നടന്ന ദിവസം തന്നെ സുധാകരനെ അറസ്റ്റ് ചെയ്യിപ്പിച്ചത് മോദിയെ പ്രീതിപ്പെടുത്താനാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

കള്ള കേസിന്‍റെ പേരില്‍ കെ.സുധാകരന്‍ രാജി വെയ്ക്കണം എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ കേസ് വന്നപ്പോള്‍ പിണറായിക്ക് ഈ ആവേശം കണ്ടില്ലെന്നും കെ.സി വേണുഗോപാല്‍ എംപി തൃശൂരില്‍ പറഞ്ഞു.