ഭാരത് ജോഡോ യാത്രയെ സിപിഎം ഭയക്കുന്നു: കെ സുധാകരന്‍ എംപി

Jaihind Webdesk
Tuesday, September 13, 2022

 

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ സിപിഎം ഭയക്കുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സിപിഎമ്മിന്‍റെ ഭയപ്പാടാണ് നേതാക്കളുടെ പ്രതികരണങ്ങളിലൂടെ പുറത്തുവരുന്നത്. ഭാരത് ജോഡോ യാത്ര മുന്നോട്ടുപോകുന്ന ഓരോ ദിവസവും പ്രവർത്തകർക്കിടയിൽ ആവേശം കൂടിവരികയാണ്. ഉജ്വല വരവേൽപ്പാണ് രാഹുൽ ഗാന്ധിക്കും പദയാത്രയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് പോയി ഇനിയെന്ത് പഠിക്കാനാണെന്ന് കെപിസിസി പ്രസിഡന്‍റ് പരിഹസിച്ചു. മുഖ്യമന്ത്രിയും സംഘവും രണ്ടാഴ്ചത്തെ വിദേശ സന്ദർശനത്തിന് പോകുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.