വിശ്വാസികളെ പേടി; ശബരിമല വിഷയത്തിൽ പ്രതികരിക്കേണ്ടെന്ന് സിപിഎം; ചർച്ചയാക്കിയാൽ കുടുങ്ങുമെന്നും പാർട്ടി

Jaihind News Bureau
Tuesday, February 2, 2021

തിരുവനന്തപുരം : ശബരിമല പ്രശ്നത്തിൽ യുഡിഎഫ് ഉയർത്തുന്ന ചോദ്യങ്ങൾക്ക് മുന്നിൽ മൗനം പാലിക്കാൻ സിപിഎം തീരുമാനം. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പ്രതികരിക്കേണ്ടെന്നാണു പാർട്ടി സെക്രട്ടേറിയേറ്റിലെ ധാരണ ശബരിമല യുവതീപ്രവേശന വിഷയം തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ വർഗീയ പരാമർശങ്ങളും പ്രചരണ വിഷയമാക്കാൻ യുഡിഎഫ് തീരുമാനിച്ചിരുന്നു.

അധികാരത്തിലെത്തിയാൽ ശബരിമലയുടെ കാര്യത്തിൽ നിയമനിർമാണം നടത്തുമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. പ്രശ്നം ചർച്ച ചെയ്താൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു ധാർഷ്ട്യവും സിപിഎം സ്വീകരിച്ച ധിക്കാര നടപടികളും വിശ്വാസികളെ അപമാനിച്ചതും കേരളം വീണ്ടും ഓർത്തെടുക്കും. യുവതി പ്രവേശത്തിൽ ഇപ്പോൾ നൽകിയിരിക്കുന്ന സത്യവാങ്മൂലം പിൻവലിച്ച വിശ്വാസികളുടെ വികാരം മാനിച്ച് പുതിയ സത്യവാങ്ങ്മൂലം നൽകണമെന്ന് പൊതുസമൂഹത്തിന്‍റെ ആവശ്യം പിണറായി സർക്കാർ ഇതു വരെ മുഖവിലയ്ക്ക് എടുത്തില്ല. വിഷയത്തിൽ പുതിയ നിലപാടും സർക്കാർ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യമാണ് ഇടതു മുന്നണി ഭയപ്പെടുന്നത്. വിഷയം സജീവമായതോടെ ഊതി വീർപ്പിച്ച പിണറായി പ്രതിച്ഛായ കുമിളായി മാറുമോ എന്ന ആശങ്കയിലാണ് സിപിഎം