‘തോപ്പില്‍ രവിയുടെ ഓര്‍മകളെ പോലും സിപിഎം ഭയപ്പെടുന്നു’; സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്ത് കെ സുധാകരന്‍ എംപി

Jaihind Webdesk
Thursday, May 5, 2022

 

കൊല്ലം: പങ്കുകച്ചവടക്കാരായ മോദിയും പിണറായിയും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭരണം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. കൊല്ലം കുപ്പണയിൽ സിപിഎം തകർത്തതിനെ തുടർന്ന് പുനർനിർമ്മിച്ച തോപ്പിൽ രവി സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർഗീയതയുടെ ഏകാധിപതിയായി നരേന്ദ്ര മോദി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തോപ്പില്‍ രവിയുടെ ഓര്‍മ്മകളെപ്പോലും സിപിഎമ്മുകാര്‍ ഭയപ്പെടുന്നതു കൊണ്ടാണ് സ്മൃതി മണ്ഡപം തകർത്തതെന്ന് കെ സുധാകരന്‍ പറഞ്ഞു. വേര്‍പിരിഞ്ഞ നേതാക്കളുടെ ഓര്‍മ്മയ്ക്കായി പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചിട്ടുള്ള സ്മാരകങ്ങളില്‍ ഇനി സിപിഎം തൊട്ടുകളിച്ചാൽ കോൺഗ്രസിന്‍റെ ചുണക്കുട്ടികൾ ശക്തമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി. സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാനെത്തിയ കെ സുധാകരന്‍ എംപിക്ക് ആവേശകരമായ വരവേൽപ്പാണ് പ്രവർത്തകർ നൽകിയത്.