അട്ടപ്പാടി മധു കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം; വിവാദമായപ്പോള്‍ ഗത്യന്തരമില്ലാതെ ‘തിരുത്ത്’

Jaihind Webdesk
Wednesday, September 22, 2021

 

അട്ടപ്പാടി ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത് സിപിഎം.
കേസിലെ മൂന്നാമത്തെ പ്രതിയായ ഷംസുദ്ദീനെ മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്.

നടപടി വിവാദമായതിന് പിന്നാലെ  ഷംസുദീനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. അട്ടപ്പാടി ഏരിയ കമ്മറ്റിയുടെ ഇടപെടലിനെ തുടർന്നാണ് ഇയാളെ നീക്കിയത്. ഹരീഷാണ് പുതിയ ബ്രാഞ്ച് സെക്രട്ടറി.