റോഡരികില്‍ നിന്ന കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിച്ച് സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടകള്‍; ദൃശ്യങ്ങള്‍ പകർത്തിയ മാധ്യമപ്രവർത്തകർക്കും മർദ്ദനം | VIDEO

Jaihind Webdesk
Thursday, December 7, 2023

 

കൊച്ചി: അങ്കമാലിയിൽ പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ച് സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ. മർദ്ദനം ചിത്രീകരിച്ച മാധ്യമപ്രവർത്തകരെയും തല്ലി ഓടിച്ചു.  മുഖ്യമന്ത്രി പിണറായി വിജയന്‍റെ നവകേരള സദസ് നടക്കുന്ന അങ്കമാലിയിൽ ഇന്ന് വൈകിട്ടാണ് ആക്രമണമുണ്ടായത്. റോഡരികില്‍ നിന്ന പ്രവർത്തകനെ സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടാസംഘം വളഞ്ഞിട്ട് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ നോക്കി നില്‍ക്കെയായിരുന്നു പാർട്ടി ഗുണ്ടകളുടെ അഴിഞ്ഞാട്ടം. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാന്‍ കാരണമാകുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കരിങ്കൊടി കാട്ടുന്നവരെയും മാധ്യമ പ്രവർത്തകരെയും ആക്രമിക്കുന്ന സിപിഎം ക്രിമിനലുകളെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.