സിപിഎം-സിപിഐ ഭിന്നത; തര്‍ക്കം ഡൽഹിയിൽ ആം ആദ്മി പാർട്ടിയ്ക്ക് പിന്തുണയ്ക്കുന്നതിനെ ചൊല്ലി

Thursday, May 2, 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുന്നതിനെ ചൊല്ലി സിപിഎം-സിപിഐ ഭിന്നത. ഡൽഹിയിലെ ഏഴു മണ്ഡലങ്ങളിലും എഎപി സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്നും അവരുടെ വിജയത്തിനായി രംഗത്തിറക്കുമെന്നും സിപിഎം വ്യക്തമാക്കുമ്പോൾ അതേസമയം, എഎപിയെ പരസ്യമായി പിന്തുണയ്ക്കാൻ സിപിഐ തയാറായില്ല.

ബി.ജെ.പിയെ പരാജയപ്പെടുത്താൻ മതേതര-ജനാധിപത്യ സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്നാണ് സിപിഐ ഡൽഹി സംസ്ഥാന കമ്മിറ്റിയുടെ നിലപാട്.  എന്നാൽ സി.പി.എം അന്ധമായ കോൺഗ്രസ് വിരോധത്തിന്‍റെ പേരിൽ ആം ആദ്മി പാർട്ടിയെ പിന്തുണയക്കുകയാണ് വയനാട്ടിൽ ഇടതിനെതിരെ രാഹുൽ ഗാന്ധി മത്സരിച്ചതിലുള്ള കടുത്ത നീരസവും എതിർപ്പും സി.പി.എം ഡൽഗിയിലും പ്രകടിപ്പക്കുന്നു.

അതേസമയം, ബി.ജെ.പിയെ പരാജയപ്പെടുത്താൻ മതനിരപേക്ഷ പാർട്ടികളെ പിന്തുണയ്ക്കുമെന്ന നിലപാടിലാണ് സി.പി.ഐ. ഫാസിസ്റ്റ് പ്രവണത പുലർത്തുന്ന ആർ.എസ്.എസ്- ബി.ജെ.പി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ പാർട്ടി രംഗത്തിറങ്ങും. ബി.ജെ.പിയെ തോൽപിക്കാൻ പാകത്തിലുള്ള മതേതര-ജനാധിപത്യ പാർട്ടികളെ പിന്തുണയ്ക്കുമെന്നും സി.പി.ഐ വ്യക്തമാകുന്നു.ഡൽഹിയിൽ ഇടതു പക്ഷ കക്ഷികളിൽ സി.പി.എമ്മിനെക്കാൾ സ്വാധിനം സി.പി.ഐ ക്കാണ്.സി.പി.എമ്മിന്‍റെ സ്വാധിനവും തീർത്തും ദുർബലമാണ് .  ഈ മാസം 12നാണ് ഡൽഹിയിൽ വോട്ടെടുപ്പ്.