സിപിഐക്കാര്‍ക്ക് സിപിഎമ്മുകാരുടെ ക്രൂരമര്‍ദ്ദനം ; തെരുവില്‍ തമ്മില്‍ തല്ലി പ്രവര്‍ത്തകര്‍

Jaihind Webdesk
Sunday, January 23, 2022

പത്തനംതിട്ട : അങ്ങാടിക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം- സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ തമ്മിലടിച്ചു.  സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ സിപിഐ നേതാക്കളെ വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സിപിഐ അങ്ങാടിക്കൽ ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ ഉദയൻ എന്നിവര്‍ക്കാണ് സിപിഎം പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനമേറ്റത്.

സിപിഐ പ്രവർത്തകരെയും അവരുടെ വീടുകൾക്ക് നേരെയും സിപിഎം നടത്തിയ ആക്രമണത്തിൽ പ്രതികളെ പോലീസ് പിടികൂടാത്തതിനെതിരെ സിപിഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ അടൂർ ഡിവൈഎസ്പി ഓഫീസിന് മുന്നിൽ ഇന്നലെ പ്രതിഷേധിച്ചിരുന്നു.