കേന്ദ്ര സർക്കാരിന്‍റെ വികസിത് സങ്കല്പ് യാത്ര ഉദ്ഘാടനം ചെയ്ത് സിപിഎം കൗൺസിലർ

Jaihind Webdesk
Thursday, January 4, 2024

 

കൊച്ചി: കേന്ദ്രസർക്കാരിന്‍റെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കാനായി നടത്തുന്ന യാത്ര ഉദ്ഘാടനം ചെയ്ത് സിപിഎം കൗൺസിലർ. വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ എറണാകുളം മരട് നഗരസഭയിലെ പര്യടനമാണ് സിപിഎം കൗൺസിലർ ജിജി പ്രേമൻ ഉദ്ഘാടനം ചെയ്തത്.

കഴിഞ്ഞ ദിവസമാണ് വികസിത് ഭാരത് സങ്കൽപ്പ് യാത്ര എറണാകുളം ജില്ലയിലേക്ക് എത്തിച്ചേർന്നത്. ഈ ചടങ്ങാണ് സിപിഎം പ്രതിനിധി ഉദ്ഘാടനം ചെയ്തത്. മരട് നഗരസഭയിലെ 33-ാം വാർഡ് കൗൺസിലർ ജിജി പ്രേമനാണ് കേന്ദ്ര സർക്കാരിന്‍റെ പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്തത്. സിപിഎം-ബിജെപി ബാന്ധവത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഈ സംഭവവും ചേർത്തുവായിക്കപ്പെടുന്നത്.