
പത്തനംതിട്ട: ‘പോറ്റിയേ കേറ്റിയെ’ എന്ന പാരഡി ഗാനത്തിനെതിരെ നിയമനടപടികളുമായി സിപിഎം. ഗാനം അതിഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആരോപിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ പ്രചരിച്ച ഈ ഗാനം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തെറ്റായ രീതിയില്‍ ഉപയോഗിച്ചുവെന്നാണ് സിപിഎമ്മിന്റെ ആരോപണം. അയ്യപ്പ ഭക്തിഗാനത്തിന്റെ ഈണം ഉപയോഗിച്ച് നിര്‍മ്മിച്ച പാരഡി ഭക്തരുടെ മനസ്സിനെ വേദനിപ്പിക്കുന്നതാണെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല പരാതിപ്പെട്ടിരുന്നു.