ബിജെപി -സിപിഎം ദുഷ്പ്രചരണത്തിനെതിരെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം. ‘സിപിഎം കോഴിഫാം’ എന്ന പോസ്റ്റര്‍ ഉയര്‍ത്തി കാട്ടിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലേക്കാണ് ഇത്തരത്തില്‍ മാര്‍ച്ച് അരങ്ങേറിയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. പിന്നീട് ജലപീരങ്കി പ്രയോഗിച്ചു.