നേതാക്കളുടെ ധാർഷ്ട്യം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായി; രൂക്ഷവിമര്‍ശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി

Jaihind Webdesk
Thursday, July 4, 2024

 

തിരുവനന്തപുരം: നേതാക്കളുടെ ധാർഷ്ട്യം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് വിലയിരുത്തി സിപിഎം കേന്ദ്ര കമ്മിറ്റി. നേതാക്കളുടെയും അണികളുടെയും പെരുമാറ്റം മോശമെന്നും ജനങ്ങളെ പാർട്ടിയില്‍ നിന്ന് അകറ്റിയെന്നും കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ പറയുന്നു. സിപിഎം ശക്തികേന്ദ്രങ്ങളിൽ പോലും ബിജെപി കടന്ന് കയറിയെന്നും റിപ്പോർട്ട്. അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനുണ്ടായ വീഴ്ചകള്‍ തോമസ് ഐസക് എണ്ണി പറഞ്ഞു. വോട്ടർമാരുടെ മനോഭാവത്തിലെ മാറ്റങ്ങൾ വായിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും സിപിഎമ്മിന് ജനങ്ങളുമായുള്ള ജീവൽ ബന്ധം നഷ്ടമായെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.