
തിരുവനന്തപുരത്ത് ചേരുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയം. സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള മാനദണ്ഡങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ഇന്നത്തെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
തുടർച്ചയായി രണ്ടുതവണ എംഎൽഎ ആയവർക്ക് വീണ്ടും മത്സരിക്കാൻ ഇളവ് നൽകണമോ എന്ന കാര്യത്തിൽ കേന്ദ്രകമ്മിറ്റി വ്യക്തമായ മാർഗരേഖ പുറത്തിറക്കിയേക്കും. ഈ തീരുമാനത്തെ ആശ്രയിച്ചായിരിക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ മത്സരസാധ്യതകൾ തെളിയുക. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കൊപ്പം തന്നെ കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ശക്തമായ സമരപരിപാടികൾക്കും കേന്ദ്രകമ്മിറ്റി രൂപം നൽകും.