KADAKKAL| കൊല്ലം കടയ്ക്കലില്‍ സിപിഎമ്മിന്‍റെ അക്രമ പരമ്പര ; കോണ്‍ഗ്രസ് പാർട്ടി ഓഫീസ് തല്ലിതകർത്തു; കോണ്‍ഗ്രസ് നേതാക്കളെ മർദ്ദിച്ചു

Jaihind News Bureau
Tuesday, August 19, 2025

കൊല്ലം കടയ്ക്കലിൽ സിപിഎം ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകരുടെ വ്യാപക അതിക്രമം. സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചതിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി
യ്ക്ക് നേരെ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ വ്യാപക അതിക്രമം നടത്തി. അക്രമത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.കോൺഗ്രസിൻ്റെ പാർട്ടി ഓഫീസും സിപിഎം പ്രവർത്തകർ തല്ലി തകർത്തു.

സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇക്കുറി കൊല്ലം ജില്ലയിലെ ചടയമംഗലം – കടയ്ക്കൽ മേഖലയിൽ കെഎസ്‌യു മികച്ച വിജയം നേടിയതോടെയാണ് സിപിഎം ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകർ അക്രമ പരമ്പര ആരംഭിച്ചത്. വിജയിച്ച വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കടയ്ക്കലിൽ ഇന്ന് കോൺഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിയിലേക്ക് തള്ളിക്കയറിയാണ് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ അതിക്രമം നടത്തിയത്. സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആസൂത്രിത അക്രമം മേഖലയിൽ ഏറെ നേരം സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു.

.സംഘർഷകത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർക്കും ഡിവൈഎഫ്ഐ പ്രവർത്തകനും പരിക്കേറ്റു.ഇതിന് പിന്നാലെ
കടയ്ക്കലിലെ കോൺഗ്രസിൻ്റെ പാർട്ടി ഓഫീസിന് നേരെ സിപിഎം അതിക്രമം നടത്തി.കോൺഗ്രസ് ഓഫീസിൽ  വ്യാപക അതിക്രമമാണ് സിപിഎം പ്രവർത്തകർ നടത്തിയത്..പോലീസ് ഒത്താശയോടെ സിപിഎം ഡിവൈഎഫ്ഐ സംഘങ്ങൾ നടത്തുന്ന അതിക്രമം അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കൊല്ലം ഡിസിസി പ്രസിഡൻറ് പി രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. കടയ്ക്കലിൽ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകർ തുടരുന്ന അക്രമ പരമ്പരകൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.