ചതയദിനം കരിദിനമായി ആചരിക്കുന്നത് ഗുരുനിന്ദ: അഡ്വ.സുമേഷ് അച്യുതൻ

Jaihind News Bureau
Wednesday, September 2, 2020

 

നവോത്ഥാനം പ്രസംഗിക്കുന്ന സി.പി.എം നവോത്ഥാന നായകനെ അപമാനിക്കുന്ന രീതിയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനമായ ചതയദിനത്തിൽ കരിദിനമാചരിക്കുന്നത് ഗുരുദേവനിന്ദയും ശ്രീനാരായണീയരോടുള്ള വെല്ലുവിളിയുമാണെന്ന് കെ.പി.സി.സി ഒബിസി ഡിപാർട്ട്മെന്‍റ് ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ ആരോപിച്ചു. വോട്ട് ബാങ്കായി മാത്രമാണ് ഏതുകാലത്തും സി.പി.എം ശ്രീ നാരായണീയരെ കണ്ടിട്ടുള്ളതെന്നും ശ്രീനാരായയണീയരുടെ താൽപര്യങ്ങൾ ഒരുകാലത്തും സി.പി.എം അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി .ഈ നടപടി സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും ഇക്കാര്യത്തിൽ എസ്.എൻ.ഡി. പി മൗനംവെടിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.