സിപിഎം-ബിജെപി വോട്ടുകച്ചവടം നടന്നു ; രണ്ടാം പിണറായി സര്‍ക്കാര്‍ അവിശുദ്ധബന്ധത്തിന്‍റെ ജാരസന്തതി : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Wednesday, June 16, 2021

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി വോട്ടുകച്ചവടം നടന്നുവെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വോട്ടെടുപ്പിന് മുന്‍പ് സൂചിപ്പിച്ചത് ശരിയാണെന്ന് തെളിഞ്ഞു. സിപിഎമ്മും ആര്‍എസ്എസും അഖിലേന്ത്യാടിസ്ഥാനത്തില്‍ ധാരണയുണ്ടാക്കി. അവിശുദ്ധ ബന്ധത്തിന്റെ ജാരസന്തതിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍. തെരഞ്ഞെടുപ്പിന് വേണ്ടി പണം ഉണ്ടാക്കാനാണ് മരംകൊള്ളയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ദിരാഭവനില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ പറഞ്ഞു.