പശ്ചിമബംഗാളില്‍ സിപിഎം-ബിജെപി സഖ്യം: സഹകരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഒറ്റക്കെട്ടായി; തോളോട് തോള്‍ ചേർന്ന് വിശാല സഖ്യത്തിലേക്ക്

Jaihind Webdesk
Wednesday, November 9, 2022

 

കൊല്‍ക്കത്ത: പശ്ചിമ ബം​ഗാളിൽ സിപിഎം-ബിജെപി സഖ്യം യാഥാർത്ഥ്യമായി. സഹകരണ സംഘം തെരഞ്ഞെടുപ്പിലാണ് ബിജെപിയും സിപിഎമ്മും തോളോടുതോള്‍ ചേർന്നത്. സിപിഎമ്മിന്‍റെയും ബിജെപിയുടെയും ഇരട്ടത്താപ്പാണ് പശ്ചിമ ബം​ഗാളിൽ മുഖംമൂടി അഴിച്ചിട്ടത്. ഭാവിയിലെ വിശാല സഖ്യത്തിലേക്കുള്ള ചുവടുവെപ്പാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പശ്ചിമബംഗാളിലെ പൂര്‍ബമേദിനിപുര്‍ ജില്ലയിലെ നന്ദകുമാർ ബ്ലോക്കിലെ അ​ഗ്രികൾച്ചർ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി തെരഞ്ഞെടുപ്പിൽ പശ്ചിമ ബം​ഗാൾ സമവായ് ബച്ചാവോ സമിതി എന്ന പേരിൽ സഖ്യമുണ്ടാക്കിയാണ് ഇരു കക്ഷികളും ഒരുമിച്ചു മത്സരിച്ചത്. ആകെയുള്ള 63 സീറ്റിലും ഇവർ വിജയിച്ചു. തൃണമൂലിന് ഒരു സീറ്റും ലഭിച്ചില്ല.

നന്ദകുമാര്‍ ബ്‌ളോക്കില്‍ ഉള്‍പ്പെടുന്ന ബറാംപുര്‍ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 46 സീറ്റിലേക്ക് തൃണമൂല്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നെങ്കിലും 35 സീറ്റില്‍ പിന്‍വലിച്ചു. 11 സീറ്റിലേക്ക് മാത്രമാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ആകെ സീറ്റില്‍ 40 എണ്ണം ബിജെപിക്കും 23 എണ്ണം സിപിഎമ്മിനും ലഭിച്ചു.