സംസ്ഥാനത്ത് സിപിഎം-ബിജെപി കൂട്ടുകെട്ട് ; കുഴല്‍പ്പണക്കേസ് ഗൗരവമായി അന്വേഷിക്കണമെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Friday, June 4, 2021

തിരുവനന്തപുരം : കൊടകര കുഴൽപ്പണക്കേസ് പൊലീസ് ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പണത്തിന്‍റെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിന് ബിജെപിയുടെ സർട്ടിഫിക്കറ്റ് വേണ്ട. സംസ്ഥാനത്ത് സിപിഎം-ബിജെപി കൂട്ടുകെട്ടാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു സുപ്രഭാതത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാനിച്ചു. ജാള്യത മറച്ചുവെക്കാനാണ് വി മുരളീധരൻ പ്രതിപക്ഷത്തിന് എതിരെ സംസാരിച്ചത്. ബിജെപിക്ക് തിരിച്ചടിയുണ്ടാക്കിയത് യു.ഡി.എഫാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.