‘മുഖ്യമന്ത്രിക്ക് വേണ്ടി സരിത ദിവസവും മാധ്യമങ്ങളെ കാണുന്നുണ്ടല്ലോ’: സ്വർണ്ണക്കടത്തില്‍ സിപിഎം-ബിജെപി ധാരണയെന്ന് ഷാഫി പറമ്പില്‍

Thursday, June 30, 2022

 

പാലക്കാട്: സ്വർണ്ണക്കടത്ത് കേസിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയെന്ന് ഷാഫി പറമ്പിൽ എംഎൽഎ. ഇപ്പോൾ കോൺഗ്രസിന്‍റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്നും ഷാഫി പറമ്പിൽ പാലക്കാട്‌ ചോദിച്ചു. കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇരുട്ടിൽ തപ്പുകയാണ്. മുഖ്യമന്ത്രിയ്ക്ക് വേണ്ടി സരിത ദിവസവും മാധ്യമങ്ങളെ കാണുകയാണെന്നും ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.