‘RSSന്‍റെ ആക്ടീവ് പാർട്ണറായി CPM മാറി; മലപ്പുറത്തെ ജനങ്ങളോട് മാപ്പു പറയണമെന്നും പി.കെ. ഫിറോസ്

 

എറണാകുളം: ആർഎസ്എസിന്‍റെ ആക്ടീവ് പാർട്ണറായി കേരളത്തിൽ സിപിഎം മാറിയിരിക്കുകയാണെന്ന്  യൂത്ത് ലീ​ഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്. ആർഎസ്എസിനെതിരായ എല്ലാ കേസുകളും ഒത്തുതീർപ്പാക്കുന്ന കാഴ്ചയാണ് കേരളത്തിൽ കാണാൻ സാധിക്കുന്നതെന്നും പി.കെ.ഫിറോസ് പറഞ്ഞു. മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മലപ്പുറം ജില്ലയിലെ ജനങ്ങളോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയാൻ തയ്യാറാകണം എന്നും പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കെ.എം ഷാജിയുടെ പരിപാടി മാറ്റിവച്ച സംഭവം അടിസ്ഥാന രഹിതമായ പ്രചാരണമാണെന്ന് പി.കെ ഫിറോസ് പറഞ്ഞു. പാർട്ടി തീരുമാനിക്കാത്ത ഒരു പരിപാടിയാണ്. കാഫിർ സ്ക്രീൻ ഷോട്ട് പോലെ ഒരു നോട്ടീസ് പരിപാടിയുടേതായി വരികയായിരുന്നു. അത്തരമൊരു പരിപാടി പാർട്ടി ആലോചിച്ചിട്ടില്ല. രാഷ്ട്രീയ എതിരാളികൾ പടച്ചു വിടുന്ന ഒരു ആരോപണം മാത്രം. ഷാജിക്ക് എവിടെയും പ്രസംഗിക്കുന്നതിന് ഒരു തടസവും ഇല്ല. അൻവർ രാഷ്ട്രീയ നിലപാട് പറഞ്ഞാൽ അപ്പോൾ ഞങ്ങൾ ഞങ്ങളുടെ നിലപാടും പറയുമെന്നും പി.കെ. ഫിറോസ് പറഞ്ഞു.

Comments (0)
Add Comment