വീണ്ടും സിപിഎം ഗുണ്ടാവിളയാട്ടം ; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ തലയ്ക്ക് പരിക്ക്

Friday, June 18, 2021

കണ്ണുർ : കതിരൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സി പി എം – ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചു.
കതിരൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അഫ്സലിനിനെയാണ് മർദ്ദിച്ചത്. തലയ്ക്ക് പരിക്കേറ്റ അഫ്സലിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെ പി സി സി പ്രസിഡണ്ടായി കെ.സുധാകരൻ സ്ഥാനമേറ്റെടുത്ത ദിവസം പടക്കം പൊട്ടിച്ചത് എന്തിനാണെന്ന് ചോദിച്ച് കൊണ്ടാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതെന്ന് അഫ്സൽ പറഞ്ഞു.