കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവർത്തകർക്ക് നേരെ സി.പി.എം ആക്രമണം ; നാല് പേര്‍ക്ക് പരിക്ക്

Jaihind News Bureau
Sunday, January 3, 2021

കണ്ണൂർ : പരിയാരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് നേരെ സി.പി.എം ആക്രമണം. പരിയാരം പഞ്ചായത്തിലെ പനങ്ങാട്ടൂരില്‍ ഇന്നലെ രാത്രിയിയിരുന്നു സംഭവം. സി.പി.എം വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ നടത്തി ആക്രമണത്തില്‍ നാല് കോണ്‍ഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.

മണ്ഡലം സെക്രട്ടറി പി.വി ഹരിദാസന്‍, കുറ്റ്യേരി മണ്ഡലം സെക്രട്ടറി എ.വി രാജീവന്‍, പനങ്ങാട്ടൂര്‍ ബൂത്ത് കമ്മറ്റി ഭാരവാഹികളായ കെ.വി ഷിജു, പി.വി സന്തോഷ്എന്നിവര്‍ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലും, ഹരിദാസനെ പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബൂത്തിലിരുന്ന കോണ്‍ഗ്രസ് പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്.

വാര്‍ഡ് മെമ്പർ ടി സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നാല്‍പതോളം വരുന്ന സി.പി.എം സംഘമാണ് ആക്രമിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മര്‍ദ്ദനമേറ്റ് അവശരായവരെ ആശുപത്രിയിലെത്തിക്കാന്‍ കുറ്റ്യേരി മണ്ഡലം പ്രസിഡന്‍റ് പി രാജീവനും ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ.ടി രാജീവനും വാഹനവുമായി എത്തിയെങ്കിലും ഇവരെ സ്ഥലത്തേക്ക് പോകാന്‍ സി.പി.എമ്മുകാര്‍ അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട്.