കള്ളവോട്ട് ശ്രമം തടയാനെത്തി; രാജ്മോഹന്‍ ഉണ്ണിത്താന് നേരെ സിപിഎം ഗുണ്ടകളുടെ ആക്രമണം

Friday, April 26, 2024

 

കാസറഗോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന് നേരെ സിപിഎം ആക്രമണം. ഉണ്ണിത്താൻ സഞ്ചരിച്ച വാഹനം സിപിഎം പ്രവർത്തകർ അക്രമിച്ചു. കല്ല്യാശേരി പട്ടുവത്ത് വെച്ചാണ് വാഹനത്തിനു നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായത്.

പട്ടുവം പഞ്ചായത്തിലെ 98-ാം നമ്പർ ബൂത്തില്‍ കള്ളവോട്ടിന് പ്രിസൈഡിംഗ് ഓഫീസർ കൂട്ടുനില്‍ക്കുന്നുവെന്ന് അറിഞ്ഞ് എത്തിയപ്പോഴാണ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണമുണ്ടായത്. ഇതോടെ സംഘടിച്ചെത്തിയ സിപിഎം ഗുണ്ടകൾ വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു.