കണ്ണൂരില്‍ വ്യാപക സിപിഎം അക്രമം : കോൺഗ്രസ് പ്രവർത്തകരുടെ വീടുകളും ഷുഹൈബ് സ്മാരക ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉള്‍പ്പടെ അക്രമികള്‍ തകർത്തു

Jaihind Webdesk
Wednesday, January 12, 2022

കണ്ണൂർ : ഇടുക്കി എഞ്ചിനിയറിംഗ് വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ കണ്ണൂരിൽ വ്യാപക സിപിഎം അക്രമം. കോൺഗ്രസ് പ്രവർത്തകരുടെ വീടുകള്‍ പാർട്ടിഓഫീസ് , കൊടി തോരണങ്ങള്‍ എന്നിവ കൂടാതെ ഷുഹൈബ് സ്മാരക ബസ്സ് കാത്തിരിപ്പ് കേന്ദ്രവും സിപിഎം ഗുണ്ടകള്‍  തകർത്തു.

കോൺഗ്രസ് ചക്കരക്കല്ല് മണ്ഡലം  ജനറൽ സെക്രട്ടറി സിസി രമേശന്‍റെ കണയന്നൂരിലെ വീടിന് നേരെ സിപിഎം അക്രമികള്‍ ബോബെറുഞ്ഞു. കൊല്ലപ്പെട്ട ധീരജിന്‍റെ വിലാപയാത്ര കടന്നു വന്ന തലശ്ശേരി -കണ്ണൂർ റോഡരികിലെ കോൺഗ്രസ് സ്തൂപങ്ങളും, കൊടിമരങ്ങളും ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു.

തോട്ടട എസ്എൻ കോളേജിന് മുന്നിലെ ഷുഹൈബ് സ്മാരക ബസ്സ് കാത്തിരിപ്പ് കേന്ദ്രവും, കെഎസ് യു സ്തൂപവും തകർക്കുന്നത് ചിത്രികരിച്ച ഓൺലൈൻ ചാനലിന്‍റെ മൊബൈൽ ഫോണും മൈക്കും വിലാപയാത്രയിൽ പങ്കെടുത്തവർ തട്ടിയെടുത്തു.

നടാലിലെ കോൺഗ്രസ് ഓഫിസ് ലോറിയിലെത്തിയ ഒരു സംഘം ആളുകൾ തകർത്തു. നടാൽ വായനശാലയിലെ നവ രശ്മി ക്ലബ്ബ് അടിച്ച് തകർത്തു. ഓഫിസ് പെട്രോൾ ഒഴിച്ച് തീവെക്കാനും ശ്രമം നടന്നു. പൊലീസ് നോക്കി നിൽക്കെയാണ് അക്രമം. നാട്ട പ്രകാശൻ എന്ന സിപിഎം പ്രവർത്തകന്‍റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. ടിവി ഉൾപ്പടെ അക്രമികൾ തകർത്തു.