കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു ; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

Jaihind News Bureau
Monday, January 11, 2021

കോഴിക്കോട് : ആവള പെരിഞ്ചേരിക്കടവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. പെരിഞ്ചേരി താഴ പി.ടി.മനോജിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. വീടിന് സമീപം നില്‍ക്കുകയായിരുന്ന മനോജിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. നാലോളം ബൈക്കുകളിലായി എത്തിയ സംഘമാണ് വെട്ടിയത്.

തലയുടെ പിന്‍വശത്ത് ചെവിയോട് ചേര്‍ന്ന് വെട്ടേറ്റ മനോജിനെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. പരിക്ക് ഗുരുതരമാണെന്ന് കരുതുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യപനത്തോടനുബന്ധിച്ച് എല്‍.ഡി.എഫ് – യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും വീടുകള്‍ക്ക് നേരെ ആക്രമണവും നടന്നിരുന്നു.