തിരുവനന്തപുരം : ആന്തൂരിൽ വോട്ട് ചെയ്യാൻ എത്തിയ സ്ത്രീകളെ സി.പി.എം പ്രവർത്തകർ ആക്രമിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി.പി അബ്ദുൽ റഷീദിനെയും പ്രവർത്തകർ കൈയ്യേറ്റം ചെയ്തു. തെരഞ്ഞെടുപ്പ് ദിവസം വിവിധയിടങ്ങളില്‍ വ്യാപക അക്രമമാണ് സിപിഎം അഴിച്ചുവിടുന്നത്.
തളിപ്പറമ്പില്‍ കള്ളവോട്ട് ചെയ്തതിന് യുഡിഎഫ് ബൂത്ത് ഏജന്‍റിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചു. ഒന്നാം നമ്പർ ബൂത്തിലെ ബൂത്ത് ഏജന്‍റ് വി.വി കൃഷ്‌ണനാണ് സിപിഎം പ്രവർത്തകർ മർദിച്ചു. പരിക്കേറ്റ കൃഷ്ണനെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളവോട്ടിനുള്ള ശ്രമം ചോദ്യംചെയ്തതിനാണ് മർദ്ദനമെന്ന് കൃഷ്ണന്‍ പറഞ്ഞു.