സ്ഥാനം രാജിവെക്കണമെന്ന് ഭീഷണി ; കണ്ണൂരില്‍ കോണ്‍ഗ്രസ് മെമ്പർക്ക് സിപിഎമ്മുകാരുടെ ക്രൂരമർദ്ദനം, കാർ തകർത്തു | VIDEO

Jaihind News Bureau
Thursday, January 14, 2021

 

കണ്ണൂർ :  കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ മത്സരിച്ച് വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥിക്ക് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരുടെ ക്രൂരമർദ്ദനം. കോൺഗ്രസ് സ്ഥാനാർത്ഥി  സി. മനോഹരൻ മാസ്റ്ററെയാണ് പ്രവർത്തകർ മർദ്ദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. വോട്ടെണ്ണല്‍ ദിനം വിജയം അറിഞ്ഞശേഷം വാർഡിൽ നന്ദി പറയാനായി  എത്തിയപ്പോഴായിരുന്നു അക്രമം. സിപിഎം ശക്തികേന്ദ്രത്തിൽ 47 വോട്ടിനാണ് മനോഹരൻ മാസ്റ്റർ വിജയിച്ചത്. മെമ്പർ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം.