കണ്ണൂർ പായത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിക്കു നേരെ സിപിഎം അക്രമം

Jaihind News Bureau
Monday, September 21, 2020

 

കണ്ണൂർ: കണ്ണൂർ പായത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ബൈജു ആറാംഞ്ചേരിയ്ക്ക് നേരെ സിപിഎം അക്രമം. സാരമായി പരിക്കേറ്റ ബൈജുവിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ബൈക്കിൽ യാത്രചെയ്യവെ പെരിങ്കരി ടൗണിനു സമീപം തടഞ്ഞു നിർത്തി സിപിഎം പ്രവർത്തകർ മർദിക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരിങ്കരി വാർഡിലെ താമസക്കാരല്ലാത്ത ചിലരുടെ വോട്ടുകൾ തള്ളാനായി നൽകി എന്നതാണ് അക്രമത്തിന് കാരണം.