VD SATHEESAN| സിപിഎമ്മും സംഘപരിവാറും ഒരേ തോണിയില്‍ യാത്ര ചെയ്യുന്നു; മലപ്പുറത്തെ ആവര്‍ത്തിച്ച് അപമാനിക്കുന്നു: പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

Jaihind News Bureau
Wednesday, June 4, 2025

 

സിപിഎമ്മും സംഘപരിവാറും ഒരേ തോണിയില്‍ യാത്ര ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി മലപ്പുറം ജില്ലക്കെതിരെ പരാമര്‍ശം നടത്തിയെന്നും സംഘപരിവാര്‍ ആരോപണത്തിന് കുടപിടിച്ചുവെന്നും വി ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയെ കൂടാതെ എ വിജയരാഘവനും മലപ്പുറത്തെ ജനങ്ങളെ ആവര്‍ത്തിച്ച് അപമാനിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. നിലമ്പൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

തീവ്രവാദികള്‍ വോട്ട് ചെയ്തതുകൊണ്ടാണ് പ്രിയങ്ക ഗാന്ധി ജയിച്ചതെന്ന് വിജയരാഘവന്‍ പറഞ്ഞു. മലപ്പുറം മുഴുവന്‍ തീവ്രവാദികളാണെന്നാണ് വിജയരാഘവന്‍ പറയുന്നത്. വിജയരാഘവന്‍ ഇപ്പോഴും അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നും സതീശന്‍ ചോദിച്ചു.