വിശ്വാസികളുടെ തിരിച്ചടി ഭയന്ന് എല്‍ഡിഎഫ്; മുന്നണിയില്‍ അഭിപ്രായ ഭിന്നതയും ആശങ്കയും രൂക്ഷം

Jaihind Webdesk
Monday, March 4, 2019

ഇടത് മുന്നണിയിൽ കടുത്ത ആശങ്ക സൃഷ്ടിച്ച് ശബരിമലക്ക് പിന്നാലെ ചർച്ച് ബില്ലും. വിശ്വാസികളുടെ തിരിച്ചടിയെക്കുറിച്ച് എല്‍ഡിഎഫിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പത്തനംതിട്ട, കോട്ടയം, എറണാകുളം ഇടുക്കി, തൃശൂർ, ചാലക്കുടി തുടങ്ങിയ മണ്ഡലങ്ങളിൽ ക്രൈസ്തവ സമുദായത്തിന്‍റെ എതിർപ്പ് എല്‍ഡിഎഫിന്‍റെയും സിപിഎമ്മിന്‍റെയും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഘടകകക്ഷികൾ. ശബരിമല യുവതി പ്രവേശനം തുടങ്ങി ഹിന്ദു ആചാര അനുഷ്ഠാനങ്ങൾക്ക് മേലുള്ള കടന്ന് കയറ്റവും തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമാകും.

ശബരിമലയിൽ യുവതികൾ ദർശനം നടത്താൻ ശ്രമിച്ചപ്പോഴും അത് സഫലമായ പോഴും സർക്കാരിന്‍റെ പിടിവാശി വിശ്വാസികൾക്കേറ്റ കനത്ത പ്രഹരമായിരുന്നു, ഹൈന്ദവ ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനൊരുങ്ങുന്ന സിപിഎം നാളെ മറ്റ് സമുദായങ്ങളുടെ ആരാധനാലയങ്ങൾ പിടിചെട്ക്കുമെന്ന പ്രചാരണം ഇക്കാലയളവിൽ ശക്തമായിരുന്നു, അതിന് സമാനമായി ക്രൈസ്തവ സമുദായത്തിനിടയിൽ ആശങ്ക ഉണ്ടാക്കാൻ സഭാനേതൃത്വം ഒന്നടങ്കം രംഗത്ത് വന്നതോടെ ഇതും ഇടത് സർക്കാരിനെ പ്രതിരോധത്തിലാക്കി.

സർക്കാരിനെതിരെ രംഗത്തുള്ള NSS പോലുള്ള സമുദായ സംഘടനകളുമായി ചർച്ചക്കുള്ള എല്ലാ അവസരവും CPM ഉപയോഗിക്കുകയാണ്, ഇതിനിടെയാണ് കഴിഞ്ഞ ദിവസം ക്രൈസ്തവ സംഘടനകൾ ഒന്നടങ്കം ചർച്ച് ബിൽ മുൻ നിർത്തി പരസ്യമായി രംഗത്ത് വന്നത്, കത്തോലിക്ക, യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ, CSI, സഭകൾ ചങ്ങനാശേരിയിൽ സർക്കാരിനെതിരെ രംഗത്ത് വന്നത്, ഇതിന് പിന്നാലെയാണ് KCBC യും രംഗത്തെത്തിയത്, ഇതിനിടെ CPM എമ്മുമായി ഇടഞ്ഞ് നിൽകുന്ന ചങ്ങനാശേരി അതിരൂപത പ്രതിഷേധത്തിന് നേതൃത്വം വഹിക്കുന്നത് ഇടത് മുന്നണിയെ അങ്കലാപ്പിലാക്കുന്നു, ശബരിമല വിഷയത്തിൽ Nട ട ആസ്ഥാനത്ത് ചങ്ങനാശേരി രൂപതയെത്തി ഐക്യദാർഡ്യം പ്രഖ്യാപിച്ചിരുന്നു,