കോണ്‍ഗ്രസ് കൊടിമരങ്ങളും നെഹ്രുവിന്‍റെ ഛായാചിത്രവും നശിപ്പിച്ച് സിപിഎം അതിക്രമം; പരാതി

Thursday, February 3, 2022

തിരുവനന്തപുരം : കിള്ളിപ്പാലം ജംഗ്ഷനിൽ കോൺഗ്രസ്‌ കൊടിമരങ്ങളും ജഹർലാൽ നെഹ്രുവിന്‍റെ ഛായാചിത്രവും സിപിഎം പ്രവർത്തകർ നശിപ്പിച്ചതായി പരാതി.

വലിയശാല വാർഡ് യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി പുതുതായി സ്ഥാപിച്ച കൊടിമരം ആണ് ഇന്നലെ രാത്രി നശിപ്പിച്ചത്. സംഭവത്തിൽ കോൺഗ്രസ്‌ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെഉടൻ നടപടി വേണമെന്നും കോൺഗ്രസ്‌ ആവശ്യപ്പെട്ടു.