കണ്ണൂരില്‍ ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസില്‍ സിപിഎമ്മുകാർ പിടിയിൽ

Jaihind News Bureau
Thursday, January 28, 2021

 

കണ്ണൂർ :  മട്ടന്നൂരിൽ  ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച കേസിൽ സിപിഎമ്മുകാർ പിടിയിൽ. സിപിഎം പഴശ്ശി ബ്രാഞ്ച് സെക്രട്ടറി രാജേഷിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് സിപിഎമ്മുകാർ കസ്റ്റഡിയിലായത്. ഇക്കഴിഞ്ഞ 13നായിരുന്നു ആക്രമണം. തലയ്ക്ക് വെട്ടേറ്റ രാജേഷ് കണ്ണൂർ എകെജി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രനീഷ് കെ, രോഹിത് സി.കെ, പ്രബിൻദീപ്, സുധീഷ് എന്നിവരാണ് പിടിയിലായത്.