മഞ്ചേശ്വരത്ത് വോട്ടെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം നീക്കം

Jaihind News Bureau
Monday, October 21, 2019

മഞ്ചേശ്വരത്തെ വിവിധ ബൂത്തുകളില്‍ നിയോജക മണ്ഡലത്തിലെ വോട്ടര്‍ അല്ലാത്ത പുറത്ത് നിന്നുള്ള ആളുകള്‍ ബൂത്തിന് സമീപം എത്തുന്നതായി യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ധീന്‍. ഉദുമയില്‍ നിന്നും തൃക്കരിപ്പൂരില്‍ നിന്നും എത്തിയ സി പി എം പ്രവര്‍ത്തകര്‍ മഞ്ചേശ്വരത്തെ വിവിധ ബൂത്തുകള്‍ക്ക് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. ഭരണകക്ഷിയില്‍പ്പെട്ടവര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം ആണെന്ന് സംശയിക്കുന്നു..പുറത്ത് നിന്നുള്ള ആളുകള്‍ ബൂത്തിന് സമീപം നില്‍ക്കുന്നത് ചട്ടലംഘനം..ബി ജെ പി യെ ജയിപ്പിക്കാന്‍ അച്ചാരം വാങ്ങിയെന്ന് സംശയം. ജില്ലാ കളക്ടറുടെയും പൊലീസിന്റെയും ശ്രദ്ധയില്‍പ്പെടുത്തിട്ടുണ്ട്. ഇവരെ മാറ്റാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം സി കമറുദ്ധീന്‍ ഉപ്പളയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം മണ്ഡലത്തില്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ 5.02 ശതമാനമാണ് വോട്ടിങ് ശതമാനം.