“CPIM അല്ല NO CRIME” എന്ന പോലീസ് തിരുത്തലാണ് ഇപ്പോള്‍ വൈറലാകുന്നത്. കാസർകോട് തൃക്കരിപ്പൂരിൽ പെരുങ്കളിയാട്ടം നടക്കുന്ന കഴകത്തിലേക്കുള്ള റോഡിലെ സിപിഎം പ്രവർത്തകരുടെ എഴുത്തുകളാണ് പോലീസ് തിരുത്തിയെഴുതിയത്. കഴിഞ്ഞ ദിവസം രാത്രി പ്രവർത്തകർ റോഡിൽ സിപിഐഎം എന്ന് ഇംഗ്ലിഷിൽ എഴുതിയിരുന്നു. അതാണ് പോലീസ് NO CRIME ആക്കി മാറ്റിയത്. ഒപ്പം കഴകത്തിലേക്കുള്ള പ്രധാന റോഡുകളിൽ ബാനറുകളും കൊടികളും തോരണങ്ങളും പോലീസ് നീക്കം ചെയ്യുകയും ചെയ്തു.
രാഷ്ട്രീയ സംഘർഷം ഒഴിവാക്കാനാണ് പോലീസിന്റെ ഇത്തരത്തിലുള്ള മുൻകരുതൽ. സിപിഎം പ്രവർത്തകരുടെ സ്ഥിരം പരിപാടിയാണ് പല വഴികളില്‍ ഉല്‍സവങ്ങളും മറ്റും പാർട്ടി പിന്‍ബലത്തില്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നത്. തൃക്കരിപ്പൂർ രാമവില്യം കഴകത്തിൽ മാർച്ച് 5 മുതൽ 12 വരെയാണ് പെരുങ്കളിയാട്ടം നടക്കുന്നത്. 8 നാൾ നീളുന്ന പെരുങ്കളിയാട്ടത്തിൽ 98 തെയ്യക്കോലങ്ങൾ വാളും ചിലമ്പുമേറ്റി നർത്തനമാടും. പെരുങ്കളിയാട്ടത്തിൻ്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ഇതിനിടെയാണ് പ്രധാന റോഡുകളിൽ എല്ലാം CPIM എന്ന് പാർട്ടി പ്രവർത്തകർ എഴുതിയത്.
വ്യാപകമായ രീതിയിലാണ് സി പി എം പ്രവർത്തകരുടെ എഴുത്ത്. തുടർന്നാണ് കഴകത്തിലേക്കുള്ള റോഡിലെ സിപിഎം പ്രവർത്തകരുടെ എഴുത്തുകൾ പോലീസ് തിരുത്തിയെഴുതിയത്. കഴിഞ്ഞദിവസം രാത്രി പ്രവർത്തകർ റോഡിൽ സിപിഐഎം എന്ന് ഇംഗ്ലിഷിൽ എഴുതിയത് പോലീസ് NO CRIME ആക്കി മാറ്റി.
ഈ വിഷയം പാർട്ടി സഖാകൾക്ക് ഇടയിൽ ചർച്ച ആവുന്നുണ്ട്. കുറ്റകൃത്യം ചെയ്യുന്നവരാണ് പാർട്ടി സഖാക്കൾ എന്നാണൊ തിരുത്തലിലൂടെ പോലീസ് ഉദ്യേശിച്ചത് എന്ന ചോദ്യമാണ് ഉയരുന്നത്.