കള്ളവോട്ട് ചെയ്ത സി.പി.എം ടിക്കാറാം മീണക്കെതിരെ നിയമനടപടിക്കൊരുങ്ങുന്നു

Jaihind Webdesk
Friday, May 3, 2019

തിരുവനന്തപുരം: കള്ളവോട്ടിന്റെ കാര്യത്തില്‍ മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നടപടികള്‍ ഏകപക്ഷീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഇടത് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ തിടുക്കം കാട്ടുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം പറഞ്ഞു.

ടിക്കാറാം മീണ യുഡിഎഫിന്റെ കള്ളവോട്ട് പ്രചരണത്തിന്റെ ഭാഗമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് നിയമവിധേയമായി മാത്രമാണ് പ്രവര്‍ത്തിക്കാനാകൂ. എന്നാല്‍ അതിന് എതിരായ പ്രവര്‍ത്തനമാണ് മീണയില്‍ നിന്നുണ്ടായത്.ഒരുകൂട്ടം മാധ്യമങ്ങള്‍ നയിക്കുന്നതിന് അനുസരിച്ച് പ്രവര്‍ത്തിക്കണ്ടയാളല്ല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. ഒരുകൂട്ടം മാധ്യമങ്ങളുടെയും യുഡിഎഫിന്റെയും കളിപ്പാവയാകരുത്. ഏത് വിധേയത്തിലുള്ള പരിശോധനയോടും സിപിഎമ്മിന് ഭയമില്ല. പക്ഷെ പരിശോധന ഏകപക്ഷീയമാകരുതെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം