‘നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിക്കും’: വീണ്ടും കൊലവിളി പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

Jaihind Webdesk
Saturday, March 19, 2022

 

ഇടുക്കി: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിക്കെതിരെ വീണ്ടും കൊലവിളി പ്രസംഗവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍ കെ സുധാകരന്‍റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു വർഗീസിന്‍റെ വിവാദ പരാമർശം.

ഡീന്‍ കുര്യാക്കോസ് എംപിക്ക് എതിരെയും സി.വി വര്‍ഗീസ് ആക്ഷേപ പരാമർശം നടത്തി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ ഉടുത്ത മുണ്ടില്ലാതെ ഇടുക്കിയില്‍ നിന്ന് തിരിച്ചയക്കും. പാര്‍ട്ടിയെ സംരക്ഷയിക്കാന്‍ കവല ചട്ടമ്പിയുടെ വേഷമാണ് ചേരുന്നതെങ്കില്‍ അത് അണിയാന്‍ മടിയില്ലെന്നും സി.വി വര്‍ഗീസ് നെടുങ്കണ്ടത്ത് പറഞ്ഞു.