കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന് സിപിഎം അംഗത്വം

Tuesday, March 8, 2022

തിരുവനന്തപുരം : കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന് സിപിഎം അംഗത്വം. തിരുവനന്തപുരം മലയിൻ കീഴ് ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള വലിയതുറ ലോക്കൽ കമ്മിറ്റി മണപ്പുറം ബ്രാഞ്ചിലാണ് അംഗത്വം നൽകിയത്. ഇന്ന് ചേർന്ന പാർട്ടി കമ്മിറ്റിയാണ് ഇതിന് അംഗീകാരം നൽകിയത്.

നിരവധി കൊലപാതക കേസുകളിലെ പ്രതിയാണ് ഓം പ്രകാശിന് പാർട്ടി അംഗത്വം നൽകുന്നതിൽ പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പ് ഉണ്ടായിരുന്നു. ഈ എതിർപ്പിനെ അവഗണിച്ചാണ് ഓം പ്രകാശിന് അംഗത്വം നൽകിയത്. ക്രിമിനൽ പശ്ചാത്തലം ഉള്ളവർക്ക് പാർട്ടി അംഗത്വം നൽകില്ല എന്ന് പരസ്യനിലപാട് എടുക്കുകയും എന്നാൽ കൊലക്കേസില്‍ ഉൾപ്പെടെ പ്രതിയായിട്ടുള്ളവർക്ക് അംഗത്വം നൽകുകയും ചെയ്യുന്നതിലൂടെ പാർട്ടി സ്വീകരിക്കുന്ന ഇരട്ടത്താപ്പാണ് വ്യക്തമാകുന്നത്.