‘പിണറായി സർക്കാരിനെതിരായ വിധിയെഴുത്ത്; തൃശൂരിലേത് സിപിഎം-ബിജെപി ഡീല്‍’: കെ. സുധാകരന്‍

Jaihind Webdesk
Tuesday, June 4, 2024

 

കണ്ണൂർ: സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്താണ് കേരളത്തിൽ ഉണ്ടായതെന്ന് കെപിസിസി പ്രസിഡൻ്റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ. സുധാകരൻ. കണ്ണൂരിൽ ഇടതുകോട്ടയിൽ നിന്നു പോലും വോട്ട് കോൺഗ്രസിന് ലഭിച്ചു. തൃശൂരിൽ സുരേഷ് ഗോപിയും സിപിഎമ്മും തമ്മിലുള്ള കരാറിൻ്റെ ഭാഗമായാണ് ബിജെപി ജയിച്ചതെന്നും കെ. സുധാകരൻ പറഞ്ഞു. കണ്ണൂരിൽ ജനങ്ങൾ നൽകിയ വിജയമാണെന്നും അഭിമാനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.