സി.പി.എം ആക്രമണം തുടരുന്നു; മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചു

Monday, February 18, 2019

കാസര്‍ഗോഡ് പെരിയയില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം ആക്രമണം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചവര്‍ക്കുനേരെയാണ് സി.പി.എമ്മിന്റെ സംഘടിത ആക്രമണം ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മറ്റി പ്രസിഡന്റ് റിയാസ് മുക്കോളി, കൊണ്ടൊട്ടി നിയോജകമണ്ഡലം പ്രസിഡന്റ് അഷ്‌റഫ് പറക്കുത്ത്, പുളിക്കര മണ്ഡലം പ്രസിഡന്റ് അന്‍വര്‍ അരൂര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.